03:16am 09 November 2026
NEWS
ആംഗ്ലോ ഇന്ത്യൻ വിദ്യാഭ്യാസ സംവരണം - വീണ്ടും ഹൈക്കോടതിയിൽ ഹർജി
27/03/2025  03:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആംഗ്ലോ ഇന്ത്യൻ വിദ്യാഭ്യാസ സംവരണം - വീണ്ടും ഹൈക്കോടതിയിൽ ഹർജി
HIGHLIGHTS

ഉത്തരവ് നടപ്പിലാക്കിയാൽ ലത്തീൻ കത്തോലിക്കർക്ക്  ഉൾപ്പെടെ ഉന്നത വിദ്യാഭ്യസത്തിന് 3 ശതമാനം സംവരണം ലഭിക്കും

കൊച്ചി: 2014ൽ പുറത്തിറങ്ങിയ G.O:10/2014/BCDD(A) ഉത്തരവിലൂടെയാണ് കേരളത്തിലെ ലാറ്റിൻ കത്തോലിക്ക & ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സംവരണം 3% ആയി പ്രൊഫഷണൽ കോളേജുകളിലും, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലും ഉയർത്തിയത്. എന്നാൽ പ്രൊഫഷണൽ പിജി കോഴ്സുകളിൽ, മേൽ പറഞ്ഞ G.O നടപ്പാക്കിയില്ല. പല തവണ നടപ്പിലാക്കണം എന്നു ആവിശ്യപെട്ടിട്ടും നടപ്പാക്കാത്തതിനെ  തുടർന്ന് നേരത്തെ   ഫോർട്ട്കൊച്ചി സ്വദേശി ആന്റണി നിൽട്ടൻ റെമല്ലോ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2014 ലെ സർക്കാർ ഉത്തരവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ  നടപ്പാക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ഉത്തരവായിരുന്നു. അക്കാര്യം ഇപ്പോൾ പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ പരിഗണനയിലാണ്. എന്നാൽ സാങ്കേതിക കാരണങ്ങൾ മൂലം നീണ്ടു പോകുന്നതിനെ തുടർന്ന് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി കേസ് ഫയൽലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി ബോധിപ്പിക്കാൻ ആവശ്യപെട്ടു. ഹർജി വീണ്ടും വേനലവധി കഴിഞ്ഞു മെയ് മാസം വാദം കേൾക്കും . ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ 
ഷെറി ജെ തോമസ്, ജോമോൻ ആന്റണി, റെനീഷ് രവീന്ദ്രൻ,  അഞ്ജന പി വി തുടങ്ങിയവർ ഹാജരായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img